ഐപിഎല്‍ താരലേലം ബംഗളൂരുവില്‍; 11ാം സീസണില്‍ കളി മാറും


ബംഗളൂരു: ഐപിഎല്ലിന്റെ 11ാം സീസണിലേക്കുള്ള താരലേലം അടുത്തവര്‍ഷം ജനുവരി 27,28 തീയ്യതികളില്‍ ബംഗളൂരുവില്‍ നടക്കും. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ചൈന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും മടങ്ങി വരുന്ന സീസണായതിനാല്‍ തന്നെ ഈ സീസണില്‍ ആവേശം ഇരട്ടിക്കും. ഒരു ക്ലബ്ബിന് പരമാവതി അഞ്ച് താരങ്ങളെ വരെ നിലനിര്‍ത്താം. കഴിഞ്ഞ സീസണ്‍വരെ 66 കോടി രൂപയായിരുന്നു ഒരു ടീമിന് അനുവദിച്ച ലേലത്തുക. എന്നാല്‍ ഈ സീസണില്‍ ഒരു ടീമിന് 80 കോടി രൂപവരെ ഉപയോഗിക്കാം. കഴിഞ്ഞ സീസണില്‍ പൊന്നും വിലയുള്ള താരമായത് ബെന്‍ സ്‌റ്റോക്‌സാണ്. 14.5 കോടി കൊടുത്താണ് പൂനെ . ബെന്‍ സ്‌റ്റോക്‌സിനെ ടീമിലെത്തിച്ചത്.

RELATED STORIES

Share it
Top