ഐപിഎല്‍ ചാംപ്യന്‍സ് ട്രോഫിയെ ബാധിക്കും: ഷെയ്ന്‍ ബോണ്ട്മുംബൈ: ഐപിഎല്‍ മല്‍സരങ്ങള്‍ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ താരങ്ങളുടെ പ്രകടനത്തെ ബാധിക്കുമെന്ന് മുന്‍ ന്യൂസിലന്‍ഡ് താരവും മുംബൈ ഇന്ത്യന്‍സ് ബൗളിങ് പരിശീലകനുമായ ഷെയ്ന്‍ ബോണ്ട്. ഐപിഎല്ലിലെ തുടര്‍ച്ചയായ മല്‍സരങ്ങള്‍ ബൗളര്‍മാരുടെ ശാരീരിക ക്ഷമതയെ ബാധിക്കും. രാത്രി കാലങ്ങളിലെ പരിശീലനവും മറ്റും താരങ്ങള്‍ക്ക് വളരെയേറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ 20 ഓവര്‍ ഫോര്‍മാറ്റില്‍ നിന്ന് 50 ഓവര്‍ ഫോര്‍മാറ്റിലേക്ക് മാറുമ്പോള്‍ ബൗളര്‍മാര്‍ക്കത് കടുത്ത വെല്ലുവിളിയാവുമെന്നും ബോണ്ട് പറഞ്ഞു. ഇന്ത്യയിലെ ചൂടും യാത്രകളും ബൗളര്‍മാരെ ക്ഷീണിപ്പിക്കുന്നതാണെന്നും ബോണ്ട് കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top