ഐപിഎല്‍; ഗുജറാത്ത് ലയണ്‍സിന് തുടര്‍ച്ചയായ മൂന്നാം ജയം

gujarat-lions

[related]

മുംബൈ: ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിന് തുടര്‍ച്ചയായ മൂന്നാം ജയം. മുംബൈ ഇന്ത്യന്‍സിനെതിരേയാണ് മൂന്ന് വിക്കറ്റ് ജയം.
നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 143 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഗുജറാത്ത് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്ത് വിജയം കൈക്കലക്കി. അര്‍ധസെഞ്ച്വറി നേടിയ ഗുജറാത്തിന്റെ ആരോണ്‍ ഫിഞ്ചാണ് കളിയിലെ താരം. ക്കാനെ സാധിച്ചുള്ളൂ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട മുംബൈയുടെ തുടക്കം തന്നെ പാളുകയായിരുന്നു. ഒരുഘട്ടത്തില്‍ ഏഴു വിക്കറ്റിന് 99 റണ്‍സെന്ന നിലയിലേക്ക് ചാംപ്യന്‍മാര്‍ വീണു. എന്നാല്‍, വാലറ്റനിരയില്‍ കയറി മുംബൈ പൊരുതാവുന്ന സ്‌കോറിലെത്തുകയായിരുന്നു. 29 പന്തില്‍ രണ്ട് വീതം ബൗണ്ടറിയും സിക്‌സറും ഉള്‍പ്പെടെ 34 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേലാണ് മുംബൈയുടെ ടോപ്‌സ്‌കോറര്‍.
ടിം സോത്തി 11 പന്തില്‍ നിന്ന് രണ്ട് സിക്‌സറും ഒരു ഫോറും ഉള്‍പ്പെടെ 25 റണ്‍സെടുത്തു. അമ്പാട്ടി റായുഡുവും ക്രുനല്‍ പാണ്ഡ്യയും 20 റണ്‍സ് വീതമെടുത്തു. പുറത്താവാതെ 11 പന്തില്‍ മൂന്ന് ബൗണ്ടറി ഉള്‍പ്പെടുന്നതാണ് പാണ്ഡ്യയുടെ ഇന്നിങ്‌സ്. 19 പന്ത് നേരിട്ട റായുഡുവിന് ഒരു ബൗണ്ടറിയാണ് ആകെ നേടാനായത്. ജോസ് ബട്ട്‌ലര്‍ 21 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയോടെ 16 റണ്‍സെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (7) കിരോണ്‍ പൊള്ളാര്‍ഡും (1) മുംബൈ ബാറ്റിങ് നിരയില്‍ നിരാശപ്പെടുത്തി.
ഗുജറാത്തിനു വേണ്ടി ധവാല്‍ കുല്‍ക്കര്‍ണിയും പ്രവീണ്‍ താംബെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശദാബ് ജകാത്തി, ജെയിംസ് ഫോക്‌നര്‍, ഡ്വയ്ന്‍ ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. നാല് ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 19 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കുല്‍ക്കര്‍ണി രോഹതിന്റേയും ഹാര്‍ദിക് പാണ്ഡ്യയുടെയും വിക്കറ്റുകള്‍ വീഴ്ത്തിയത്. രണ്ട് ഓവര്‍ എറിഞ്ഞ താംബെ 12 റണ്‍സ് വിട്ടുനല്‍കി പാര്‍ഥീവിന്റെയും പൊള്ളാര്‍ഡിന്റെയും വിക്കറ്റുകള്‍ സ്വന്തമാക്കുകയായിരുന്നു.

RELATED STORIES

Share it
Top