ഐപിഎല്‍ : കൊല്‍ക്കത്തയ്ക്ക് 210 റണ്‍സ് വിജയ ലക്ഷ്യംഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍ സെഞ്ച്വറിയോടെ (126) ഹൈദരാബാദിനെ നയിച്ചപ്പോള്‍ കൊല്‍ക്കത്തയുടെ മുന്നില്‍ റണ്‍മല. സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ അവരുടെ മൈതാനത്ത് നാണംകെടുത്താന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 210 റണ്‍സ് വേണം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഹൈദരാബാദിനുവേണ്ടി വാര്‍ണര്‍ ആക്രമിച്ച് മുന്നേറി. കോള്‍ട്ടര്‍ നെയ്‌ലും ഉമേഷ് യാദവും സുനില്‍ നരേയ്‌നുമെല്ലാം വാര്‍ണറുടെ വെടിക്കെട്ടിന് മുന്നില്‍ നിഷ്പ്രഭമായപ്പോള്‍ ഹൈദരാബാദ് സ്‌കോര്‍ബോര്‍ഡ് റോക്കറ്റ് വേഗത്തില്‍ കുതിച്ചു. ഒരറ്റത്ത് വാര്‍ണര്‍ ബാറ്റിങ് വിരുന്നൊരുക്കിയപ്പോള്‍ മറുവശത്ത് ശിഖാര്‍ ധവാന്‍ സിംഗിളുകളുമായി മികച്ച പിന്തുണയേകി. ഒന്നാം വിക്കറ്റില്‍ 139 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് ധവാന്‍ (29) മടങ്ങിയത്. രണ്ടാം വിക്കറ്റില്‍ കെയ്ന്‍ വില്യംസനുമൊത്ത്  മുന്നേറിയ വാര്‍ണര്‍ ക്രിസ് വോക്‌സിന് മുന്നില്‍ വീഴുമ്പോള്‍ ഹൈദരാബാദ് സ്‌കോര്‍ബോര്‍ഡ് 171 എന്ന മികച്ച നിലയിലായിരുന്നു. 59 പന്തില്‍ 10 ഫോറും എട്ട് സിക്‌സറും അടങ്ങുന്ന തകര്‍പ്പന്‍ ഇന്നിങ്‌സാണ് വാര്‍ണര്‍ പടുത്തുയര്‍ത്തിയത്. വില്യംസണ്‍ (25 പന്തില്‍ 40) നടത്തിയ വെടിക്കെട്ടാണ് ഹൈദരാബാദിനെ 209 എന്ന മികച്ച സ്‌കോറിലേക്കെത്തിച്ചത്.

RELATED STORIES

Share it
Top