ഐപിഎല്‍സ്റ്റേഡിയത്തിലേക്ക് പാമ്പുകളെ തുറന്നുവിടുമെന്ന്

ചെന്നൈ: 20ന് ഐപിഎല്‍ മല്‍സരം നടത്തിയാല്‍ ചെപോക് സ്‌റ്റേഡിയത്തിലേക്ക് പാമ്പുകളെ തുറന്നുവിടുമെന്ന് തമിഴ് അനുകൂല സംഘടനയുടെ ഭീഷണി. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാത്തതി ല്‍ പ്രതിഷേധിച്ചാണിത്.
വിഷപ്പാമ്പുകളയല്ല തുറന്നുവിടുന്നതെന്നും ആരെയും ഉപദ്രവിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തമിഴക വാഴ്പുരിമൈ കക്ഷി നേതാവ് ടി വേല്‍മുരുകന്‍ അറിയിച്ചു. ജനങ്ങളെ കളികാണുന്നതില്‍ നിന്ന് അകറ്റാനാണ് ഉദ്ദേശിക്കുന്ന—തെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഐപിഎല്‍ മല്‍സരം ചെന്നൈയില്‍ ഏപ്രില്‍ 20നാണ്.
അതേസമയം, ഐപിഎല്‍ വിരുദ്ധ സമരത്തിനിടയില്‍ മൂന്നു പോലിസുകാരെ പ്രതിഷേധക്കാര്‍ മര്‍ദിച്ചതില്‍ രജനികാന്ത് അപലപിച്ചു.

RELATED STORIES

Share it
Top