ഐപിഎല്ലില്‍ ഡിആര്‍എസ് ഉപയോഗിക്കാന്‍ ബിസിസിഐയുടെ പച്ചക്കൊടിന്യൂഡല്‍ഹി: അംപയര്‍മാരുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍  നിലവില്‍ വന്ന ഡിസിഷന്‍ റിവ്യൂ സിസ്റ്റം ഇനി മുതല്‍ ഇന്ത്യന്‍ പ്രീമിയല്‍ ലീഗിലും. ഈ സീസണ്‍ മുതലുള്ള ഐപിഎല്‍ മല്‍സരങ്ങളിലാണ് ബിസിസിഐ ഡിആര്‍സിന് അനുമതി നല്‍കിയത്. ഐപിഎലില്‍ ഡിആര്‍എസ് വേണമെന്ന അധികൃതരുടെ ആവശ്യത്തിന് മുന്നില്‍ ബിസിസിഐ നിശബ്ദത പാലിച്ചു വരികയായിരുന്നു. അതിനിടെയാണ് കളിക്കാര്‍ക്കനുകൂലമായുള്ള പുതിയ തീരുമാനം ബിസിസിഐ കൊണ്ടുവന്നത്. ഇംഗ്ലണ്ടിനെതിരേ രാജ്‌കോട്ടില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇന്ത്യ ആദ്യമായി ഡിആര്‍എസ് ഉപയോഗിച്ചത്. മികച്ച സാങ്കേതിക വിദ്യകളെല്ലാം ക്രിക്കറ്റില്‍ ഉപയോഗിക്കുമ്പോള്‍ ഡിആര്‍എസിനെ മാത്രം പുറത്തിരുത്തേണ്ട ആവശ്യമില്ലെന്ന് ബിസിസിഐയിലെ ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.

RELATED STORIES

Share it
Top