ഐപിഎല്ലില്‍ അഭിമാന നേട്ടവുമായി സുനില്‍ നരെയ്ന്‍; കറക്കി വീഴ്ത്തിയ വിക്കറ്റുകള്‍ 100 കടന്നുഐപിഎല്ലില്‍ 100 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ വിദേശ സ്പിന്നറായി വിന്‍ഡീസ് താരം സുനില്‍ നരെയ്ന്‍. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മല്‍സരത്തില്‍ ക്രിസ് മോറിസിന്റെ വിക്കറ്റ് വീഴ്ത്തിയതോടെയാണ് റെക്കോഡ് നേട്ടം നരെയ്‌നെ തേടിയെത്തിയത്. ഐപിഎല്ലില്‍ ഈ നേട്ടം കൈവരിക്കുന്ന 11ാം താരമാണ് നരെയ്ന്‍. നിലവില്‍ 86 മല്‍സരങ്ങളില്‍ നിന്ന് 102 വിക്കറ്റുകളാണ് നരെയ്‌ന്റെ അക്കൗണ്ടിലുള്ളത്. 2012ല്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച നരെയ്ന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വജ്രായുധമാണ്. ലസിത് മലിംഗ, ഡ്വെയ്ന്‍ ബ്രാവോ എന്നിവരാണ് നരെയ്‌ന് മുന്നെ 100 വിക്കറ്റുകള്‍ നേടിയ വിദേശ താരങ്ങള്‍. അമിത് മിശ്ര, പീയൂഷ് ചൗള, ഹര്‍ഭജന്‍ സിങ്, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്‌റ, വിനയ് കുമാര്‍, രവിചന്ദ്ര അശ്വിന്‍, സഹീര്‍ ഖാന്‍ എന്നീ ഇന്ത്യന്‍ താരങ്ങളും ഐപിഎല്ലില്‍ 100 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top