ഐപിഎല്ലിന്റെ 11ാം സീസണില്‍ മാറ്റങ്ങളുമായി പഞ്ചാബ്; ഇത്തവണ രണ്ട് ഹോം ഗ്രൗണ്ട്


ഇന്‍ഡോര്‍: ഐപിഎല്‍ 11ാം സീസണ്‍ ആരംഭിക്കാനിരിക്കെ ഈ സീസണില്‍ രണ്ട് മൈതാനങ്ങള്‍ ഹോം ഗ്രൗണ്ടാക്കുമെന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ്. ഇന്‍ഡോറില്‍ മൂന്നും മൊഹാലിയില്‍ നാലും മല്‍സരങ്ങളാണ് ഈ സീസണില്‍ പഞ്ചാബ് കളിക്കുകയെന്ന് ടീമിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സതീഷ് മേനോന്‍ അറിയിച്ചു. ഈ സീസണില്‍ അക്‌സര്‍ പട്ടേലിനെ മാത്രമാണ് പഞ്ചാബ് നിലനിര്‍ത്തിയിട്ടുള്ളത്. അവസാന സീസണില്‍ പഞ്ചാബിന് വേണ്ടി 14 മല്‍സരങ്ങളില്‍ നിന്ന് 15 വിക്കറ്റും 227 റണ്‍സുമാണ് പട്ടേലിന്റെ സമ്പാദ്യം.

RELATED STORIES

Share it
Top