ഐപിഇ ഗ്ലോബലുമായി തിരുവനന്തപുരം നഗരസഭ കരാര്‍ ഒപ്പിട്ടു
kasim kzm2018-05-15T08:43:41+05:30
തിരുവനന്തപുരം: തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പദ്ധതിയെ ചൊല്ലിയുള്ള ആശങ്കകള്‍ക്കു വിരാമം. സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ പ്രൊജക്റ്റ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായി തിരഞ്ഞെടുത്ത ഐപിഇ ഗ്ലോബലും തിരുവനന്തപുരം സ്മാര്‍ട്ട്സിറ്റി ലിമിറ്റഡും കരാര്‍ ഒപ്പുവച്ചു.
തിരുവനന്തപുരം മേയറുടെ ചേംബറില്‍ മേയര്‍ അഡ്വ. വി കെ പ്രശാന്തിന്റെ സാന്നിധ്യത്തില്‍ സ്മാര്‍ട്ട്സിറ്റി തിരുവനന്തപുരം ലിമിറ്റഡിനു വേണ്ടി സിഇഒ ഡോ. എം ബീന ഐഎഎസും ഐപിഇ ഗ്ലോബല്‍ കമ്പനിക്കു വേണ്ടി ഡയറക്ടര്‍ അനില്‍ ബന്‍സാലുമാണ് കരാറില്‍ ഒപ്പിട്ടത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഇ ഗ്ലോബല്‍ ജോണ്‍സ് ലാങ് ലാസെല്ലെ ഇന്‍കോര്‍പറേറ്റഡ് (ജെഎല്‍എല്‍) എന്ന കമ്പനിയുമായി ചേര്‍ന്നു രൂപീകരിച്ച കണ്‍സോര്‍ഷ്യമാണ് തിരുവനന്തപുരം സ്മാര്‍ട്ട്സിറ്റി പദ്ധതി ഏറ്റെടുക്കുന്നത്.
സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ പിഎംസിയെ തിരഞ്ഞെടുക്കുന്നതിനായി 2017ലാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. അടുത്ത മൂന്നുവര്‍ഷമാണ് കരാര്‍ കാലാവധി. അടുത്ത ഒരുവര്‍ഷംകൊണ്ട് പ്രൊജക്റ്റിന്റെ മുഴുവന്‍ ഡിപിആറും തയ്യാറാക്കി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കും. അടുത്ത മൂന്നുമാസത്തിനകം എളുപ്പം പൂര്‍ത്തിയാക്കാവുന്ന ഡിപിആറുകള്‍ തയ്യാറാക്കണമെന്ന് കരാറില്‍ വ്യവസ്ഥയുണ്ട്.
ചടങ്ങില്‍ നഗരസഭയുടെ സ്ഥിരംസമിതി അധ്യക്ഷരായ കെ ശ്രീകുമാര്‍, ആര് ഗീത ഗോപാല്‍, അഡ്വ. ആര് സതീഷ്കുമാര്‍, സിമി ജ്യോതിഷ്, കൗണ്‍സിലര്‍മാരായ പാളയം രാജന്, വി ആര് സിനി, സോളമന് വെട്ടുകാട്, പ്രിയ ബിജു, എം ആര് ഗോപന്, നഗരസഭാ സെക്രട്ടറി എല്‍ എസ് ദീപ, സൂപ്രണ്ടിങ് എന്‍ജിനീയര്‍ ജയചന്ദ്രകുമാര്‍, ടെക്നിക്കല്‍ കമ്മിറ്റി അംഗം കസ്തൂരിരംഗന്‍ പങ്കെടുത്തു.