ഐന്‍സ്റ്റൈന്‍ വംശവെറി പ്രകടിപ്പിച്ചിരുന്നതായി വെളിപ്പെടുത്തല്‍

വാഷിങ്ടണ്‍: ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ യാത്രാകുറിപ്പുകളില്‍ വംശീയത പ്രകടമായിരുന്നതായി വെളിപ്പെടുത്തല്‍. ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ ജര്‍മനിയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ യാത്രാകുറിപ്പുകളിലാണ് വംശീയ പരാമര്‍ശങ്ങളുള്ളത്. അഞ്ചുമാസത്തെ ചൈന, സിംഗപ്പൂര്‍, ഹോങ്കോങ്, ജപ്പാന്‍, ഫലസ്തീന്‍, സ്‌പെയിന്‍ സന്ദര്‍ശനവേളയില്‍ എഴുതിയ യാത്രാകുറിപ്പിലാണ് ചൈനീസ് ജനതയെ ബുദ്ധിപരമായി പിന്നാക്കം നില്‍ക്കുന്ന ആളുകളെന്ന് വിവരിച്ചിട്ടുള്ളത്. ചൈനയിലേത് വിചിത്ര മനുഷ്യരാണെന്നും യന്ത്രപ്പാവകളെ പോലെ പ്രവര്‍ത്തിക്കുന്നവരാണെന്നും കുറിപ്പിലുണ്ട്. ചൈനീസ് ജനത ഭക്ഷണം കഴിക്കാന്‍ ബെഞ്ചുകളില്‍ ഇരിക്കാറില്ലെന്നും അവിടെ കുട്ടികള്‍ പോലും ഭീരുക്കളെ പോലെയും ബുദ്ധിയില്ലാത്തവരെ പോലെയുമാണെന്നും യാത്രാകുറിപ്പിലുണ്ട്. ശ്രീലങ്കയിലെ ജനങ്ങള്‍ മാലിന്യത്തിലും ദുര്‍ഗന്ധത്തിനു നടുവിലുമാണ് ജീവിക്കുന്നതെന്നു കുറിപ്പില്‍ ആരോപിക്കുന്നു. വിസ്മയിപ്പിക്കുന്നവരും ആകര്‍ഷകരുമാണ് ജപ്പാനിലെ ജനങ്ങളെന്ന് ഐന്‍സ്റ്റീന്‍ പറയുന്നു.ഐന്‍സ്റ്റീന്റെ യാത്രാകുറിപ്പുകളിലെ ഇത്തരം പരാമര്‍ശങ്ങള്‍ നിരാശപ്പെടുത്തിയതായി പ്രസാധകര്‍ അഭിപ്രായപ്പെട്ടു.

RELATED STORIES

Share it
Top