ഐഡിയ, വോഡ ഫോണ്‍ ലയനം: ഇന്ന് അനുമതി നല്‍കിയേക്കും

ന്യൂഡല്‍ഹി: ഐഡിയ, വോഡ ഫോണ്‍ ടെലികോം കമ്പനികളുടെ ലയനത്തിനു ടെലികോം മന്ത്രാലയം ഇന്ന് അനുമതി നല്‍കിയേക്കും. വോഡ ഫോണ്‍ ഐഡിയ ലിമിറ്റഡ് എന്ന പേരില്‍ പുതിയ കമ്പനി രൂപീകരിക്കുന്നതിനുള്ള അനുമതിയാണു മന്ത്രാലയം നല്‍കേണ്ടത്. ലയനവുമായി ബന്ധപ്പെട്ട മറ്റു നടപടികള്‍ ഇരു കമ്പനികളും ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഐഡിയ-വോഡ ഫോണ്‍ ലയനത്തിനു ടെലികോം വകുപ്പ് ഇന്ന് അനുമതി നല്‍കുമെന്നും അവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറുമെന്നും ടെലികോം മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌സ് റഗുലേറ്റര്‍, നാഷനല്‍ കമ്പനി ലോ ട്രൈബ്യൂണല്‍, കോമ്പറ്റീഷന്‍ കമ്മീഷന്‍ എന്നിവയില്‍ നിന്നു ലയനത്തിന് ആവശ്യമായ അനുമതി ഇരു കമ്പനികളും നേടിക്കഴിഞ്ഞു. ലയനത്തിന്റെ ഭാഗമായി ജൂണ്‍ 26ന് ഐഡിയ സെല്ലുലാര്‍ ഒരു യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഈ മാസം ലയന നടപടികള്‍ പൂര്‍ത്തിയാക്കാനാണു കമ്പനികളുടെ ലക്ഷ്യം.

RELATED STORIES

Share it
Top