ഐജിഎന്‍സിഎ ഓഫിസര്‍മാര്‍ കലാമണ്ഡലം സന്ദര്‍ശിച്ചു

ചെറുതുരുത്തി: ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി നാഷനല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സിലെ ഐജിഎന്‍സിഎ സീനിയര്‍ ഓഫിസര്‍മാര്‍ കലാമണ്ഡലം സന്ദര്‍ശിച്ചു. അക്കാദമിക് കാര്യങ്ങളുടെ ഡെപ്യൂട്ടി സെക്രട്ടറി ഭരത് ഭൂഷണ്‍ ശര്‍മ, സീനിയര്‍ അക്കൗണ്ട് ഓഫിസര്‍ ജയന്ത് ചാറ്റര്‍ജി, ഭാരതീയ വിദ്യാപ്രയോജന കോ-ഓഡിനേറ്റര്‍ ഡോ. സുധീര്‍ ലാല്‍, ഐജിഎന്‍സിഎ കേരള ഘടകം തൃശൂര്‍ ഓഫിസര്‍ ഇന്‍ചാര്‍ജ് വല്‍സകുമാര്‍ എന്നിവരാണ് കലാമണ്ഡലം സന്ദര്‍ശിച്ചത്.
അത്യപൂര്‍വമായ രാമായണ പ്രബന്ധവ്യാഖ്യാനം 150 മണിക്കൂര്‍ ഐജിഎന്‍സിഎയ്ക്കു വേണ്ടി ദൃശ്യ-ശ്രാവ്യ രീതിയില്‍ ചിത്രീകരിക്കുന്നതടക്കം ഐജിഎന്‍സിഎ കലാമണ്ഡലവുമായി സഹകരിച്ചു ചെയ്യാവുന്ന വിവിധ പ്രൊജക്റ്റുകള്‍ അവര്‍ കലാമണ്ഡലം അധികാരികളുമായി ചര്‍ച്ചചെയ്തു. വൈസ് ചാന്‍സലര്‍ ഡോ. ടി കെ നാരായണന്‍, രജിസ്ട്രാര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top