ഐഒസി ജനവാസ കേന്ദ്രത്തില്‍ നിന്നു മാറ്റിസ്ഥാപിക്കണം; എസ്ഡിപിഐ പ്രകടനം ഇന്ന്

വള്ളിക്കുന്ന്: വേണ്ടത്ര സുരക്ഷാ സംവിധാനമില്ലാത്ത ചേളാരിയിലെ ഐഒസി പ്ലാന്റ് ജനവാസ കേന്ദ്രത്തില്‍നിന്നു മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി ഇന്ന് അഞ്ചുമണിക്ക് പ്രതിഷേധ പ്രകടനം നടത്തും.
കഴിഞ്ഞ ദിവസം പാണമ്പ്രയില്‍ ടാങ്കര്‍ലോറി മറിഞ്ഞതിനെ തുടര്‍ന്ന് വള്ളിക്കുന്ന് മണ്ഡലത്തില്‍ തന്നെ വൈദ്യുതി വിച്ഛേദിക്കുകയും വീടുകളില്‍ ഭക്ഷണം പാകം ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പെടുത്തുകയുമുണ്ടായി.
ചെറിയതോതില്‍ വാതകചോര്‍ച്ച സംഭവിച്ചപ്പോള്‍ ഇതാണ് സ്ഥിതിയെങ്കില്‍ ഇത്രയധികം വാതകം സൂക്ഷിക്കുന്ന ഐഒസിയില്‍ ജനങ്ങളുടെ സുരക്ഷയ്ക്ക് എന്താണ് ചേളാരിയിലെ ഐഒസില്‍ ചെയ്യാന്‍ കഴിയുക.
തന്മൂലം എത്രയും വേഗം ജനവാസ കേന്ദ്രത്തില്‍ നിന്നു മാറ്റി സ്ഥാപിക്കുകയും അതുവരെ കാലയളവില്‍ വാതകചോര്‍ച്ച സംഭവിച്ചാല്‍ അതിനുള്ള സുരക്ഷാ സംവിധാനങ്ങള്‍ ചേളാരിയില്‍ തന്നെ സ്ഥപിക്കണമെന്നും ആവശ്യപെട്ടാണ് എസ്ഡിപിഐ വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തുന്നത്.

RELATED STORIES

Share it
Top