ഐഒസി ഉപരോധം : സര്‍ക്കാര്‍ ജനങ്ങളോടൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ - കാനം രാജേന്ദ്രന്‍വൈപ്പിന്‍: ജനവാസകേന്ദ്രമായ പുതുവൈപ്പില്‍ പാചകവാതക സംഭരണി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേയുള്ള സമരത്തിന് ശക്തി പകര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സമരപന്തലില്‍ എത്തി. ഒരു പൊതുമേഖല സ്ഥാപനം രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് മുന്നോട്ടു പോവുമ്പോള്‍ അത് തിരുത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാണം. ഇവിടെ 100 ദിവസമായി ഒരു ജനത സമരം നടത്തുമ്പോള്‍ അതിലെ ആത്മാര്‍ത്ഥതയെ തിരിച്ചറിയാന്‍ സര്‍ക്കാരിന് കഴിയണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. സമരസമിതി ചെയര്‍മാന്‍ എം ബി ജയഘോഷ് അധ്യക്ഷനായി. ലാലി വിന്‍സന്റ്, പി രാജു, കെ ആര്‍ സുഭാഷ്, ജോണ്‍ പെരുവന്താനം, ഷാജി ജോര്‍ജ്, ടി ജി വിജയന്‍, സി ജി ബിജു സംസാരിച്ചു. സമരം നൂറാം ദിവസമായ ഇന്നു കേരളത്തിലെ സ്ത്രീ നേതാക്കളുടെ കൂട്ടായ്മ നടക്കും. സാറാ ജോസഫ്, പി ഗീത, കുസുമം ജോസഫ്, സി കെ ജാനു, ബള്‍ക്കിസ് ഭാനു തുടങ്ങിയവര്‍ സമ്മേളനത്തിനെത്തും. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് ലംഘിച്ചു കൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല എന്ന നിലപാടിലാണ് പ്രദേശവാസികള്‍.

RELATED STORIES

Share it
Top