ഐഒസി അധികാരികള്‍ നല്‍കിയ ഉറപ്പ് പാലിക്കണമെന്ന്

ആലുവ: ഉദയംപേരൂര്‍ ഐഒസി ബോട്ടിലിങ് പ്ലാന്റില്‍  എത്തുന്ന ലോറികളുടെ ലോറികളുടെ അധികൃത പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് ഐഒസി അധികാരികള്‍ നല്‍കിയ ഉറപ്പ് പാലിക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി കെ ഹനീഫ ഉത്തരവിട്ടു.
ലോറികളുടെ അനധികൃത പാര്‍ക്കിങ് മൂലം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നു എന്ന് കാണിച്ച് ഉദയംപേരുര്‍ നടക്കാവ് സ്വദേശി ജോണ്‍ വര്‍ഗീസ് നല്‍കിയ പരാതിയിലാണു നടപടി.
ഉദയംപേരുര്‍ പഞ്ചായത്തും ഐഒസി അധികൃതരും  ഉണ്ടാക്കി വ്യവസ്ഥകള്‍ പാലിക്കാന്‍ ഐഒസി അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് ഉദയംപേരുര്‍ പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
അടുത്ത കമ്മീഷന്‍ സിറ്റിങ്ങിന് മുന്‍പ് ഐഒസി വ്യവസ്ഥകള്‍ പാലിക്കണെമെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
മൊബൈല്‍ ഫോണുകള്‍ മോഷണം നടത്തിനു പരാതി നല്‍കിയിട്ടും ചെങ്ങമനാട് പോലിസ് കേസ് രജിസ്ട്രാര്‍ ചെയ്തില്ലെന്ന ചെങ്ങമനാട് സ്വദേശി  കുന്നത്ത് വീട്ടില്‍ കെ എം കുഞ്ഞുമുഹമ്മദിന്റെ പരാതിയില്‍ കേസെടുക്കാനും മോഷണ മുതല്‍ കണ്ടെടുക്കാനും ആലുവ റൂറല്‍ പോലിസ് മേധാവിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.
തങ്ങളുടെ മൂന്ന് മൊബൈലുകളാണു നഷ്ടപ്പെട്ടിരിക്കുന്നതെന്നും ഇതില്‍ ഒരു ഫോണ്‍ സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
ആലുവ പാലസില്‍ നടന്ന സിറ്റിങ്ങില്‍ 19 കേസുകളാണു പരിഗണനയ്ക്ക് എടുത്തത്. ഇതില്‍  പത്ത് കേസുകള്‍ തീര്‍പ്പാക്കുകയും ഒന്‍പതെണ്ണം വിധി പറയാന്‍ മാറ്റി വയ്ക്കുകയും ചെയ്തു.

RELATED STORIES

Share it
Top