ഐഐടി വിദ്യാര്‍ഥിനി മരിച്ച നിലയില്‍ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടി കാംപസില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍. പിഎച്ച്ഡി വിദ്യാര്‍ഥിനി മഞ്ജുള ദേവകി(27)യെയാണ് ഐഐടി കാംപസിലെ നളന്ദ അപ്പാര്‍ട്ട്‌മെന്റിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 7.30ഓടെ അടുത്ത മുറിയിലുണ്ടായിരുന്ന യുവതിയാണ് മഞ്ജുളയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജലവിഭവം എന്ന വിഷയത്തിലാണ് അവര്‍ പിഎച്ച്ഡി ചെയ്തത്.  ഭോപാല്‍ സ്വദേശിനിയായ മഞ്ജുള വിവാഹിതയാണ്. അന്വേഷണം നടന്നുവരികയാണെന്നും അഡി. ഡെപ്യൂട്ടി കമ്മീഷണര്‍ ചിന്‍മയി ബിസ്വാള്‍ അറിയിച്ചു. മഞ്ജുളയുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും പോലിസ് അറിയിച്ചു. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ദില്ലി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top