'ഐഐടി ഭൂമി ഏറ്റെടുക്കല്‍: ദുരൂഹത നീക്കണം'

പാലക്കാട്: കഞ്ചിക്കോട് ഐഐടിക്കു വേണ്ടി ഭൂമി ഏറ്റെടുത്ത വിഷയത്തില്‍ നിക്ഷിപ്ത താല്‍പര്യങ്ങള്‍ കടന്നു കൂടിയത് പരിശോധിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. വനഭൂമിയോട് ചേര്‍ന്നു കിടക്കുന്ന ഉപയോഗശൂന്യമായ ഭൂമി സര്‍ക്കാര്‍ വില കൊടുത്ത് വാങ്ങണമെന്നും വന ഭൂമിക്ക് പകരം അട്ടപ്പാടിയില്‍ സര്‍ക്കാറിന് പകരം ഭൂമിയെന്ന പേരില്‍ വനഭൂമി ഭൂമാഫിയ വ്യാജരേഖയുണ്ടാക്കി കൈമാറിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി വി വിജയരാഘവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം സുലൈമാന്‍, സെക്രട്ടറിമാരായ അജിത് കൊല്ലങ്കോട്, കെരീം പറളി, എ എ നൗഷാദ്  സംസാരിച്ചു.

RELATED STORIES

Share it
Top