ഐഐടി ബിരുദധാരി എഎപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി

ഭോപാല്‍: വര്‍ഷാവസാനം നടക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. ഐഐടി ബിരുദധാരി അലോക് അഗര്‍വാളാണു ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. ഇന്‍ഡോറില്‍ നടന്ന റാലിക്കിടെ ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളാണ് ഈ പ്രഖ്യാപനം നടത്തിയത്.
ഐഐടി പഠനത്തിനു ശേഷം യുഎസില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ ശേഷം അഗര്‍വാള്‍ പിന്നീട് സ്വന്തം സംസ്ഥാനത്തെ ജനങ്ങള്‍ക്കു വേണ്ടി സേവനം ചെയ്യാനായി മധ്യപ്രദേശില്‍ തുടരുകയായിരുന്നു. നര്‍മദ ബച്ചാവോ ആന്ദോളന്‍ സമരത്തിലെ നേതാക്കളിലൊരാളായിരുന്നു അലോക്.

RELATED STORIES

Share it
Top