ഐഐടി: ആക്ഷേപങ്ങള്‍ ഉള്‍പ്പെടുത്തി അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കും

പാലക്കാട്:ഐഐടിക്കുവേണ്ടി ആര്‍എഫ്‌സിടിഎല്‍ എആര്‍ ആര്‍ ആക്ട് പ്രകാരം 44.65 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്  ഇരിട്ടി ഡോണ്‍ ബോസ്‌കോ ആര്‍ട്  ആന്റ് സയന്‍സ് കോളജ് നടത്തിയ സാമൂഹ്യ ആഘാതം പഠനവുമായി ബന്ധപ്പെട്ട്  സമിതി  തയ്യാറാക്കിയ കരട് റിപോര്‍ട്ട് ചര്‍ച് ചെയ്തു. 44.65 ഏക്കര്‍ ഭൂമിയുടെ ഉടമകള്‍ പങ്കെടുക്കുകയും ആക്ഷേപങ്ങള്‍ കേള്‍ക്കുകയും തുടര്‍ന്ന് കരട് റിപോര്‍ട്ട് അംഗീകരിക്കുകയും ചെയ്തു.  ഇവരുടെ ആവശ്യങ്ങള്‍ / ആക്ഷേപങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള അന്തിമ റിപോര്‍ട്ട് സര്‍ക്കാരിലേക്ക് ഉടന്‍ സമര്‍പ്പിക്കുമെന്ന് സാമൂഹ്യ ആഘാതം പഠന സമിതി അധികൃതര്‍ അറിയിച്ചു. പൊതു ജനങ്ങളുടെ ആക്ഷേപങ്ങള്‍/ആവശ്യങ്ങള്‍ കേള്‍ക്കുന്നതിന് പുതുശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഹാളിലാണ് പൊതു  ചര്‍ച്ച നടത്തിയത്.

RELATED STORIES

Share it
Top