ഐഐഎം സഹകരണത്തോടെ ദുബയില്‍ മാനേജ്‌മെന്റ് കോഴ്‌സ് ആരംഭിച്ചു


ദുബയ്: ഇന്ത്യന്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ (ഐ.ഐ.എം) സഹകരണത്തോടെ അനിസുമ ഇന്‍സ്റ്റിയൂട്ട് മാനേജ്‌മെന്റ് കോഴ്‌സുകള്‍ ആരംഭിച്ചു. ദുബയില്‍ ഉന്നത പദവിയില്‍ ജോലി ചെയ്യുന്നവരെ ലക്ഷ്യം വെച്ച് ആരംഭിച്ച കോഴ്‌സില്‍ 13 ഐ.ഐ.എം. അദ്ധ്യാപകര്‍ 22 ദിവസം പരിശീലനം നല്‍കും. ഇതില്‍ 5 ദിവസത്തെ ക്ലാസ്സ്്് ലക്‌നോയിലുള്ള ഐ.ഐ.എം.വെച്ചായിരിക്കും. 167 രാജ്യങ്ങളിലുള്ളവര്‍ ജോലി ചെയ്യുന്ന വ്യാപാര നഗരമായ ദുബയില്‍ തന്നെ ഇത്തരം കോഴ്‌സുകള്‍ ആരംഭിക്കുന്നതില്‍ എറെ സന്തോഷമുണ്ടെന്ന് ഐ.ഐ.എം. ലക്‌നോ സെന്റര്‍ പ്രോഗ്രാം ഡയറക്ടര്‍ രാജീവ് കുമ്‌റ വ്യക്തമാക്കി. ചിലവ് കുറഞ്ഞ രീതിയില്‍ വ്യാപാര പുരോഗതിക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജാക്കി ഇലക്ട്രോണിക്‌സ് അസി. വൈസ് പ്രസിഡന്റും അനിസുമ ഇന്‍സ്റ്റ്യൂട്ട് ഡയറക്ടറുമായ മഹേഷ് ചൊത്രാണി പറഞ്ഞു.

RELATED STORIES

Share it
Top