ഐഎസ് സന്ദേശം: കലക്ടര്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: ഐഎസ് സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. കാസര്‍ഗോഡ് നിന്നും ഐഎസില്‍ ചേര്‍ന്ന അബ്ദുള്‍ റഷീദിന്റേതെന്ന് കരുതുന്ന ശബ്ദ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.പ്രധാനപ്പെട്ട പരിപാടികള്‍ നടക്കുമ്പോള്‍ ജില്ലകളില്‍ ജാഗ്രതപാലിക്കണമെന്നാണ് ആഭ്യന്തര  സെക്രട്ടറി നല്‍കിയ കത്തില്‍ പറയുന്നത്. നേരത്തെ റെയില്‍വേ പൊലീസിനും സമാനമായ രീതിയില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. കലാപത്തിനും ആക്രമത്തിനും അഹ്വാനം ചെയ്യുന്നതാണ് സന്ദേശം.

RELATED STORIES

Share it
Top