ഐഎസ് :സജീര്‍ മംഗലശ്ശേരിയുടെ മരണം സ്ഥിരീകരിച്ച് വാട്‌സപ്പ് സന്ദേശംകാസര്‍ഗോഡ് : ഐഎസില്‍ ചേര്‍ന്നതായി ആരോപിക്കപ്പെടുന്ന വയനാട് സ്വദേശി സജീര്‍ മംഗലശ്ശേരി കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത സ്ഥിരീകരിക്കുന്ന തരത്തിലുള്ള വാട്‌സപ്പ് സന്ദേശം കുടംബത്തിന് ലഭിച്ചു. സജീറിന്റേതെന്ന് കരുതപ്പെടുന്ന മൃതദേഹത്തിന്റെ ചിത്രമടക്കമുള്ള സന്ദേശം കാസര്‍ഗോഡ് പടന്നയിലെ ഒരു പൊതുപ്രവര്‍ത്തകനാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സജീറിന്റെ മരണം കേരളത്തിലെ ഐഎസ് കേസുകള്‍ അന്വേഷിക്കുന്ന എന്‍ഐഎയും സ്ഥിരീകരിച്ചതായി അറിയുന്നു. സജീര്‍ അടക്കം ഐഎസില്‍ ചേര്‍ന്നതായി ആരോപിക്കപ്പെടുന്ന നാല് മലയാളികള്‍ മരിച്ചതായാണ് എന്‍ഐഎ സ്ഥിരീകരിച്ചിട്ടുള്ളത്.
സജീര്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ ഏപ്രിലില്‍ സന്ദേശം ലഭിച്ചിരുന്നു. കോഴിക്കോട് എന്‍ ഐടിയില്‍ നിന്നും ബിരുദപഠനത്തിന് ശേഷം സൗദിയിലേക്ക് പോയ സജീര്‍ പിന്നീട് അഫ്ഗാനിലേക്ക് പോവുകയായിരുന്നു എന്നാണ് റിപോര്‍ട്ടുകള്‍.

RELATED STORIES

Share it
Top