ഐഎസ് മേഖലയില്‍ നിന്ന് ഇസ്രായേലി ആയുധങ്ങള്‍ കണ്ടെത്തി

ദമസ്‌കസ്: സിറിയന്‍ സൈന്യം ഐഎസ്് സായുധ സംഘടനയില്‍ നിന്ന് മോചിപ്പിച്ച കിഴക്കന്‍ പ്രവിശ്യയായ ദയര്‍ അല്‍ സൂറില്‍ നിന്ന് ഇസ്രായേല്‍ നിര്‍മിത ആയുധങ്ങള്‍ കണ്ടെത്തിയതായി റിപോര്‍ട്ട്.  ഇതിന്റെ വീഡിയോ ദൃശ്യം സിറിയന്‍ സൈനികവൃത്തങ്ങള്‍ പുറത്തുവിട്ടു.
ബുകാമല്‍, മയാദിന്‍ എന്നീ നഗരങ്ങളില്‍ പൂഴ്ത്തിവച്ച നിലയില്‍ റോക്കറ്റ്, ചെറുപീരങ്കി, ടാങ്ക് ഷെല്‍, മറ്റ് യുദ്ധോപകരണങ്ങള്‍ കണ്ടെത്തി. അടുത്തിടെയാണ് ദയര്‍ അല്‍ സൂര്‍ പ്രവിശ്യ ഐഎസില്‍ നിന്ന് സൈന്യം മോചിപ്പിച്ചത്. യുദ്ധോപകരണങ്ങളും ഷെല്ലുകളും സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്നയിടവും സിറിയന്‍ സൈന്യം കണ്ടെത്തിയിട്ടുണ്ട്.   ജനുവരിയില്‍ ഇസ്രായേല്‍ നിര്‍മിതമായ കുഴിബോംബുകളും വിഷ വസ്തുക്കളും യുദ്ധോപകരണങ്ങളും കണ്ടെത്തിയിരുന്നു.

RELATED STORIES

Share it
Top