ഐഎസ് ബന്ധമാരോപിച്ച് ഐഓസി മാനേജര്‍ അറസ്റ്റില്‍

ISIS
ജയ്പൂര്‍: ഐഎസ് ബന്ധമാരോപിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ(ഐഒസി) സീനിയര്‍ മാര്‍ക്കറ്റിങ് മാനേജര്‍ അറസ്റ്റില്‍.

കര്‍ണാടകയിലെ ഗുല്‍ബാഗയിലെ നിന്നുള്ള മുഹമ്മദ് സിറാജ് എന്ന സിറാജുദ്ധീന്‍ ആണ് അറസ്റ്റിലായത്.ഇന്ത്യയില്‍ നിന്ന് യുവാക്കളെ ഐഎസിലെ ചേരാന്‍ സഹായിച്ചുവെന്ന് ഔദ്യോഗിക രഹസ്യങ്ങള്‍  ഐഎസ്സിനു ചോര്‍ത്തി നല്‍കിയെന്നുമാണ് ആരോപണം.

കൂടാതെ ഇയാള്‍ ഐഎസിന്റെ ഓണ്‍ലൈന്‍ മാഗസിന്‍ പതിവായി ഡൗണ്‍ലോഡ് ചെയ്തിരുന്നതായും തീവ്രവാദ വിരുധസേനാ എഡിജിപി അലോക് ത്രിപാഠി പറഞ്ഞു.

RELATED STORIES

Share it
Top