ഐഎസ് ബന്ധം: ബംഗ്ലാദേശില്‍ രണ്ടുപേരെ വെടിവച്ചു കൊന്നു

ധക്ക: ഐഎസ് ബന്ധമുണ്ടെന്ന് സംശയിച്ച് രണ്ടു പേരെ മുന്‍ഷ്ഗഞ്ചില്‍ പോലിസ് വെടിവച്ചു കൊന്നു. രാജ്യത്ത് നിരവധി ആക്രമണങ്ങള്‍ നടത്തിയവരാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് അവകാശപ്പെട്ടു. നിരോധിത സംഘടനയായ ജംഇയ്യത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.
ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സംഘടനയാണ് ഇത്. 30 വയസ്സ് പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കിലായി വരികയായിരുന്ന ഇവരെ പോലിസ് തടഞ്ഞെങ്കിലും നിര്‍ത്തിയില്ല. പിന്‍തുടര്‍ന്നപ്പോള്‍ വെടിവയ്ക്കുകയായിരുന്നു എന്നും തിരിച്ചു വെടിവച്ചപ്പോഴാണ് കൊല്ലപ്പെട്ടതെന്നും മുന്‍ഷ്ഗഞ്ച് ജില്ലാ പോലിസ് ചീഫ് നസ്‌റുല്‍ ഇസ്‌ലാം പറഞ്ഞു.

RELATED STORIES

Share it
Top