ഐഎസ് ബന്ധം: തലശ്ശേരിയില്‍ എത്തിച്ച് തെളിവെടുത്തു

തലശ്ശേരി: ഐഎസ് ബന്ധത്തിന്റെ പേരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മൂന്നുപേരെ തലശ്ശേരിയിലും മുണ്ടേരിമൊട്ടയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. തലശ്ശേരി സ്വദേശി ബിരിയാണി ഹംസ, മുണ്ടേരിമൊട്ട സ്വദേശികളായ റാഷിദ്, മിദ്‌ലാജ് എന്നിവരെയാണ് എന്‍ഐഎ ഡിവൈഎസ്പിമാരായ വിക്രം, അബ്്ദുല്‍ഖാദര്‍ എന്നിവരുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തിയത്. തലശ്ശേരി എവികെ നായര്‍ റോഡിലുള്ള സൈബര്‍ കഫേയിലാണ് പ്രധാനമായും തെളിവെടുപ്പ് നടത്തിയത്.കഫേയിലൂടെ ഇവര്‍ പലരുമായി ബന്ധപ്പെട്ടതായി സംശയമുണ്ടെന്നാണു എന്‍ഐഎ നിലപാട്. ഇതുസംബന്ധിച്ച ചില രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണു വിവരം. രണ്ടുപേരുടെയും നാ ടായ മുണ്ടേരിമൊട്ടയിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. കഴിഞ്ഞദിവസം പുലര്‍ച്ചെ മുതല്‍ നടന്ന തെളിവെടുപ്പ് വൈകീട്ടോടെയാണ് പൂര്‍ത്തിയായത്. കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തില്‍ അറസ്റ്റിലായ  പ്രതികള്‍ കൊച്ചി കാക്കനാട് ജയിലില്‍ റിമാന്‍ഡിലാണ്.

RELATED STORIES

Share it
Top