ഐഎസ് ബന്ധം: ജാമ്യാപേക്ഷ തള്ളി

മഞ്ചേരി: ഐഎസ് ബന്ധമാരോപിച്ച് അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിക്ക് മഞ്ചേരി യുഎപിഎ പ്രത്യേക കോടതി ജാമ്യം നിഷേധിച്ചു. കോഴിക്കോട് കല്ലായി ചേമങ്ങാട് ചക്കുംകടവ് പുതിയമാളിയേക്കല്‍ വീട്ടില്‍ റിയാസു റഹ്മാന്‍(റിജു)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി സുരേഷ് കുമാര്‍ പോള്‍ തള്ളിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് റിയാസു റഹ്മാനുള്ളത്.
യുഎഇ റാസല്‍ഖൈമയിലെ ന്യൂ ഇന്ത്യ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിയായ റിയാസും സുഹൃത്ത് മലപ്പുറം സ്വദേശി സലീമും ഇന്ത്യയില്‍ നിരോധിച്ച സംഘടനയില്‍ ചേരുകയും ആശയങ്ങള്‍ നവസാമൂഹിക മാധ്യമങ്ങള്‍ മുഖേന പ്രചരിപ്പിച്ച് ആളുകളെ ചേര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.

RELATED STORIES

Share it
Top