ഐഎസ് പ്രവര്‍ത്തകനെ അന്വേഷിച്ചെത്തി വിവാഹം ചെയ്തത് എഫ്ബിഐ ജീവനക്കാരിവാഷിങ്ടണ്‍: യുഎസിന്റെ രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥ സിറിയയിലെത്തി ഐഎസ് പ്രവര്‍ത്തകനെ വിവാഹം ചെയ്തു. ഐഎസില്‍ അബു തല്‍ഹ അല്‍ അല്‍മാനിയെന്ന പേരില്‍ അറിയപ്പെടുന്ന ജര്‍മന്‍ പൗരനായ ഡെനിസ് കുസ്‌പെര്‍ട്ടിനെ ഉദ്യോഗസ്ഥ വിവാഹം ചെയ്തുവെന്നാണ് റിപോര്‍ട്ട്. എഫ്ബിഐയുടെ പരിഭാഷകയായി ജോലി ചെയ്യുകയായിരുന്ന ഡാനിയേല ഗ്രീനെയാണ് ഐഎസ് പ്രവര്‍ത്തകനെ വിവാഹം ചെയ്തിരിക്കുകയാണ്. 2014ലായിരുന്നു ഈ വിവാഹം. സിഎന്‍എന്‍ ആണ് വാര്‍ത്തയിപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
2011ലാണ് ജര്‍മന്‍ വംശജ തന്നെയായ ഡാനിയേല ഗ്രീനെ എഫ്ബിഐയില്‍ പരിഭാഷകയായി ജോലിക്കു കയറിയത്. പിന്നീട് കുസ്‌പെര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കാന്‍ ഡാനിയേലയെ എഫ്ബിഐ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സിറിയയിലെത്തി ഐഎസ് പ്രവര്‍ത്തകനെ വിവാഹം ചെയ്തു. പിന്നീട് കുറ്റബോധം തോന്നിയ ഇവര്‍ ബന്ധം അവസാനിപ്പിച്ച തിരിച്ചു യുഎസിലേക്ക് തന്നെ വരികയായിരുന്നു. യുഎസില്‍ ഇവര്‍ അറസ്റ്റിലാവുകയും ചെയ്തു. ഗ്രീനെയ്ക്ക് രണ്ടു വര്‍ഷം മാത്രമാണ് ശിക്ഷ ലഭിച്ചതെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

RELATED STORIES

Share it
Top