ഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റിന് ആശ്വാസ ജയംഗുവാഹത്തി: അവസാന നാല് പരാജയങ്ങള്‍ ഏറ്റുവാങ്ങി തരം താഴ്ത്തല്‍ ഭീഷണി നേരിടുന്ന നോര്‍ത്ത് ഈസ്റ്റിന് അവരുടെ തട്ടകത്തില്‍ ഗോവയ്‌ക്കെതിരെ നടന്ന മല്‍സരത്തില്‍ 2-1ന്റെ ആവേശജയം.
കളി തുടങ്ങി 21ാം മിനിറ്റില്‍ ബ്രസീലിയന്‍ മുന്നേറ്റ താരം ഡനിലോയുടെ മികച്ചൊരു അസിസ്റ്റില്‍ ഗോവയെ ഞെട്ടിച്ച് ബ്രസീലിന്റെ തന്നെ മറ്റൊരു താരം മാഴ്‌സിനോയാണ് നോര്‍ത്ത് ഈസ്റ്റ് അക്കൗണ്ട് തുറന്നത്. പിന്നീടി സമനിലയ്ക്ക് വേണ്ടി പോരാടിയ ഗോവയുടെ പ്രയത്‌നത്തിന് ഏഴു മിനിറ്റിനുള്ളില്‍ തന്നെ വിജയം കണ്ടു. സ്പാനിഷ് മിഡ്ഫീല്‍ഡര്‍ മാനുവല്‍ അരാന ലോങ് റേഞ്ചിലൂടെ നോര്‍ത്ത് ഈസ്റ്റ് വല ചലിപ്പിച്ചു.
പിന്നീട് ഗോളുകള്‍ അകന്നു നിന്ന ആദ്യ പകുതിക്ക് ശേഷം 52ാം മിനിറ്റില്‍ മാഴ്‌സിനോയുടെ പാസില്‍ നിന്ന് ഇന്ത്യന്‍ താരം സെമിന്‍ലെന്‍ ഡൗഗല്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ വിജയഗോള്‍ നേടുകയായിരുന്നു. ജയത്തോടെ നോര്‍ത്ത് ഈസ്റ്റ് പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഗോവ അഞ്ചാം സ്ഥാനവും നിലനിര്‍ത്തി.

RELATED STORIES

Share it
Top