ഐഎസ്എല്ലിലേക്ക് പുതിയ രണ്ട് ടീമുകള്‍മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആവേശം ആളിക്കത്തിക്കാന്‍ രണ്ട് പുതിയ ടീമുകള്‍ കൂടി. അഭ്യൂഹങ്ങള്‍ക്ക് ശരിവച്ച് ജെഎസ്ഡബ്ല്യൂ ബംഗളൂരു എഫ്‌സിയും ടാറ്റയുടെ ജംഷദ്പൂര്‍ ടീമുമാണ് ഐഎസ്എല്ലിലെത്തിയ പുതിയ ടീമുകള്‍. രണ്ടോ, മൂന്നോ ടീമുകള്‍ക്ക് അവസരം നല്‍കുമെന്ന് അറിയിച്ചിരുന്ന ഐഎസ്എല്‍ അധികൃതര്‍, ഒടുവില്‍ ബംഗളൂരു, ജംഷദ്പൂര്‍ ടീമുകളെ മാത്രമാണ് ഉള്‍ക്കൊള്ളിച്ചത്. കൊല്‍ക്കത്ത ആസ്ഥനമാക്കിയ ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും ബിഡ് സമര്‍പ്പിക്കാതിരുന്നതും രണ്ട് ടീമുകളായി ചുരുക്കാന്‍ കാരണമായി. അടുത്ത സീസണ്‍ മുതല്‍ 10 ടീമുകളായിരിക്കും ഐഎസ്എല്ലില്‍ ബൂട്ടണിയുക. അതേസമയം, തിരുവനന്തപുരത്ത് നിന്ന് പുതിയ ടീം ഉണ്ടാവുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും അങ്ങനെയൊരു ബിഡ് ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം എഎഫ്‌സി അംഗീകാരം ലഭിച്ച ഐഎസ്എല്ലില്‍ നിന്ന് വിജയിക്കുന്നവര്‍ക്ക് എഎഫ്‌സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത ലഭിക്കും. മികച്ച അക്കാദമിയുള്ള ടാറ്റയുടെ ടീം വരുന്നതോടെ അത് ടൂര്‍ണമെന്റിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

RELATED STORIES

Share it
Top