ഐഎസ്എല്ലിലേക്ക് കൂടുതല്‍ ടീമുകള്‍കൊച്ചി: രാജ്യത്തെ പാരമ്പര്യ ടൂര്‍ണമെന്റായ ഐ ലീഗ് ടീമുകളെ കൂടി ഐഎസ്എല്ലിന്റെ ഭാഗമാക്കാനുള്ള അധികൃതരുടെ നീക്കം പാഴായതോടെ പുതിയ പദ്ധതിയുമായി ഐഎസ്എല്‍ ഫെഡറേഷന്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2017-18 സീസണില്‍ പുതിയ ടീമുകളെ ഉള്‍ക്കൊള്ളിക്കാന്‍ എഫ്എസ്ഡിഎല്‍ (ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ്) തീരുമാനിച്ചു. നാലാം സീസണിലേക്ക് തല്‍പര പാര്‍ട്ടികളെ ലേലത്തിന് ക്ഷണിച്ചിട്ടുണ്ട്. 12ാം തിയ്യതി  മുതല്‍ 24 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. തിരുവനന്തപുരം, അഹമ്മദാബാദ്, ബംഗളൂരു, കുടക്, ദര്‍ഗാപൂര്‍, ഹൈദരാബാദ്, ജംഷദ്പൂര്‍, കൊല്‍ക്കത്ത, റാഞ്ചി, സിലിഗുരി എന്നീ പത്തു നഗരങ്ങളില്‍ നിന്നാണ് ലേലം വിളിക്കാന്‍ തീരുമാനിച്ചത്. ഈ ലേലത്തില്‍ വിജയിക്കുന്ന ആദ്യ മൂന്നു ടീമുകളെ കൂടി ഉള്‍പ്പെടുത്തി ഈ സീസണില്‍ ഐഎസ്എല്‍ പതിനൊന്ന് ടീമുകളുടെ പങ്കാളിത്തത്തോടെ നടത്താനാണ് തീരുമാനം. തിരുവനന്തപുരത്ത് നിന്ന് ഒരു ടീം കൂടി വന്നാല്‍ കേരളത്തിന് ഐഎസ്എല്ലില്‍ രണ്ടു ക്ലബ്ബുകള്‍ ആവും.

RELATED STORIES

Share it
Top