ഐഎസ്ആര്‍ഒ ചാരക്കേസ്: ഹരജി പിന്‍വലിച്ചു

നമ്പി നാരായണനെ കേ സില്‍ നിന്നു ഒഴിവാക്കിയ കീഴ്‌ക്കോടതി വിധിക്കെതിരേ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. ഐഎസ്ആര്‍ഒ ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യുവിനും മറ്റും എതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് നല്‍കിയ കേസില്‍ നിന്നായിരുന്നു അദ്ദേഹത്തെ ഒഴിവാക്കിയത്.  തന്നെ കള്ളക്കേസില്‍ കുടുക്കിയവര്‍ക്കെതിരേ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം വേണമെന്നുമാവശ്യപ്പെട്ടു നമ്പിനാരായണന്‍ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി പുറപ്പെടുവിക്കുന്ന വിധി അംഗീകരിക്കുമെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതിയിലെ ഹരജി സര്‍ക്കാര്‍ പിന്‍വലിച്ചത്.

RELATED STORIES

Share it
Top