ഐഎസില്‍ ചേരാന്‍ ശ്രമം: മാപ്പുസാക്ഷിയാക്കിയ രണ്ടുപേര്‍ക്കു ജാമ്യം

കൊച്ചി: കണ്ണൂര്‍ വളപട്ടണത്തു നിന്ന് ഐഎസില്‍ ചേരാന്‍ ശ്രമിച്ചെന്ന കേസില്‍ മാപ്പുസാക്ഷികളാക്കിയ രണ്ടു പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. നേരത്തെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന തലശ്ശേരി ചേറ്റംകുന്ന് സൈനാസില്‍ മനാഫ് റഹ്മാന്‍ (42), മുണ്ടേരി പടന്നോട്ടു മൊട്ട എം വി ഹൗസില്‍ എം വി റാഷിദ് (24) എന്നിവര്‍ക്കാണ് എറണാകുളം പ്രത്യേക എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസം ഇരുവരെയും എന്‍ഐഎ മാപ്പുസാക്ഷികളാക്കിയിരുന്നു. കേസില്‍ നാലു പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

RELATED STORIES

Share it
Top