ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്ത് പതാക കെട്ടിയ 6 ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ദിസ്പൂര്‍: അസമില്‍ നല്‍ബാരി ജില്ലയിലെ ബെല്‍സോറില്‍  ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്ത് പതാക കെട്ടിയ സംഭവത്തില്‍ 6 ബിജെപി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.തപന്‍ ബര്‍മന്‍, ദ്വിപ്‌ജ്യോതി തക്കുരിയ, സൊറൊജ്യോതി ബൈശ്യ, പുലക് ബര്‍മന്‍, മൊജാമി അലി, മൂണ്‍ അലി എന്നിവരാണ് പിടിയിലായത്.
മെയ് 3നാണ് ഗ്രാമത്തില്‍ ഐഎസില്‍ ചേരുക,ലാഇലാഹ ഇല്ലല്ലാഹ്‌ മുഹമ്മദ് റസുലുല്ല എന്നിങ്ങനെ എഴുതിയ പതാക മരത്തില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയിരുന്നത്. ഐഎസ് പതാകയുടെ മാതൃകയില്‍ കറുത്ത നിറത്തിലുള്ള കൊടിയില്‍ വെളുത്ത അക്ഷരത്തിലാണ് എഴുതിയിരുന്നത്‌.  ബെല്‍സോര്‍ പോലിസെത്തി പതാക നീക്കം ചെയ്യുകയായിരുന്നു. പിന്നീട് ഗോള്‍പാറയിലും സമാന തരത്തില്‍ പതാക കണ്ടെത്തിയിരുന്നു. പ്രദേശത്ത് സാമുദായിക സംഘര്‍ഷത്തിനുള്ള നീക്കം നടക്കുന്നതായി മനസിലാക്കിയ പോലിസ് ജാഗ്രത പുലര്‍ത്തിയിരുന്നു.

RELATED STORIES

Share it
Top