ഐഎസിന് പിന്തുണ; മലേസ്യയില്‍ ഏഴുപേര്‍ അറസ്റ്റില്‍

ക്വാലാലംപൂര്‍: ഐഎസുമായി ബന്ധമുണ്ടെന്നു കരുതുന്ന ഏഴുപേരെ മലേസ്യന്‍ പോലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ നാലു മലേസ്യക്കാരും മൂന്ന് ഇന്തോനീസ്യക്കാരുമാണ് ഉള്ളത്.
മലേസ്യക്കാരിയായ 24കാരിയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. മലേസ്യന്‍ രാജാവ്, പ്രധാനമന്ത്രി എന്നിവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം അയച്ച കേസില്‍ അന്വേഷണം നേരിടുന്നയാളും പിടിയിലായവരിലുണ്ട്. പിടിയിലായവര്‍ മലേസ്യ, ഇന്തോനീഷ്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ ബോംബാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പോലിസ് അറിയിച്ചു.
അറസ്റ്റിലായ യുവതി സിറിയയിലെ ഐഎസ് അഗം മുഹമ്മദ് നസറുല്ല ലത്തീഫിന് ധനസഹായം നല്‍കിയെന്ന് സ്ഥിരീകരിച്ചതായും പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top