ഐഎപി സംസ്ഥാന സമ്മേളനം 21ന് കണ്ണൂരില്‍കണ്ണൂര്‍: ശിശുരോഗ വിദഗ്ധരുടെ ദേശീയ സംഘടനയായ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് സംസ്ഥാന സമ്മേളനം 21ന് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഹാളില്‍ നടക്കും. രാവിലെ 10ന്് ദേശീയ പ്രസിഡന്റ് പ്രഫ. ഡോ. സന്തോഷ് സോഹന്‍സ് ഉദ്ഘാടനം ചെയ്യും. ഡോ. എം എന്‍ വെങ്കിടേശ്വരന്‍ അധ്യക്ഷത വഹിക്കും.  ശിശുരോഗ ചികില്‍സയുമായി ബന്ധപ്പെട്ട് 15 പ്രഭാഷണങ്ങള്‍ നടക്കും. കുട്ടികളുടെ ശ്വാസകോശ അണുബാധയിലെ പുതിയ ചികില്‍സകള്‍, കുട്ടികളിലെ അണുബാധ, ഹൃദ്രോഗ ചികില്‍സ, തൈറോയ്ഡ് രോഗങ്ങള്‍, അപസ്മാര ചികില്‍സയിലെ പുതിയ രീതികള്‍, കുട്ടികളിലെ ഉദരരോഗങ്ങള്‍, പ്രതിരോധ ചികില്‍സ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. 200 പ്രതിനിധികള്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. റോയ് പുളിക്കന്‍, ഡോ. നന്ദകുമാര്‍,  സംബന്ധിച്ചു.

RELATED STORIES

Share it
Top