ഐഎന്‍എസ് തരംഗിണി കൊച്ചിയില്‍ മടങ്ങിയെത്തി

കൊച്ചി: ഭാരതസംസ്‌കാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ത്തിക്കാട്ടി തരംഗമായ ഐഎന്‍എസ് തരംഗിണി എന്ന നാവിക പരിശീലന പായ്ക്കപ്പല്‍ കൊച്ചിയില്‍ മടങ്ങിയെത്തി. ലോക്‌യാന്‍ എന്ന പേരില്‍ നടത്തുന്ന ലോകസഞ്ചാരത്തിന്റെ ഭാഗമായി ഈ വര്‍ഷം ഏപ്രില്‍ 10നാണ് തരംഗിണി യാത്രതിരിച്ചത്.
13 രാജ്യങ്ങളിലെ 15 തുറമുഖങ്ങള്‍ തരംഗിണി സന്ദര്‍ശിച്ചു. അറേബ്യന്‍ കടല്‍, ചെങ്കടല്‍, സൂയസ് കനാല്‍, മെഡിറ്ററേനിയന്‍ കടല്‍, അറ്റ്‌ലാന്റിക് സമുദ്രം, ഇംഗ്ലീഷ് ചാനല്‍ തുടങ്ങിയവയുടെ ഓളപ്പരപ്പുകള്‍ കീറിമുറിച്ചാണ് തിരിച്ച് കൊച്ചിയിലെത്തിയത്. ഇതുവരെ 20 ദീര്‍ഘദൂര കടല്‍യാത്രകള്‍ പൂര്‍ത്തിയാക്കിയ തരംഗിണി 1997 നവംബര്‍ 11നാണ് ഇന്ത്യന്‍ നേവി കമ്മീഷന്‍ ചെയ്തത്. ഏഴുമാസത്തിനു ശേഷം തിരിച്ചെത്തിയ ഐഎന്‍എസ് തരംഗിണിയെ റിയര്‍ അഡ്മിറല്‍ ആര്‍ ജെ നദ്കര്‍ണി സ്വീകരിച്ചു.

RELATED STORIES

Share it
Top