ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ നിയമനം : എസിപിയുടെ നിലപാടിനോട് യോജിപ്പില്ല ; പോലിസ് അസോസിയേഷന്‍കോഴിക്കോട്: പോലിസ അസോസിയേഷന്‍ സമ്മേളനത്തില്‍ പോലിസ് കംപ്ലയ്ന്റ്‌സ് അതോറിറ്റിക്കെതിരേ  വിമര്‍ശനം ഉന്നയിച്ചതില്‍ സംഘടനയ്ക്ക് പങ്കില്ലെന്ന്   നേതാക്കള്‍. പോലിസ് അസോസിയേഷന്‍ കോഴിക്കോട് സിറ്റി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേള നത്തില്‍ ആശംസാപ്രസംഗം നടത്തിയ സൗത്ത് എസിപി അബ്ദുല്‍റസാഖിനെതിരേ നടപടി സ്വീകരിക്കുമെന്ന സംസ്ഥാന പോലിസ് കംപ്ലയ്ന്റ്‌സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറിപ്പിന്റെ വിശദീകരണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ജില്ലാസെക്രട്ടറി ജി എസ് ശ്രീജിഷ് ഇങ്ങിനെ പ്രതികരിച്ചത്. സമ്മേളനത്തിന്റെ ഭാഗമായി വ്യത്യസ്ത അഭിപ്രായങ്ങളുള്ളവര്‍ വ്യത്യസ്ത സെഷനുകളില്‍ സംബന്ധിച്ചിരുന്നു. ഇവര്‍ ഇവരുടെ സ്വതന്ത്ര നിലപാടുകള്‍ പറയുകയും ചെയ്തു. സമ്മേളനത്തിന്റെ സമാപന ദിവസം നടന്ന പ്രതിനിധി സമ്മേളനത്തില്‍ ആശംസ പറയാനെത്തിയ എസിപി ഇത്തരത്തില്‍ ഒരു അഭിപ്രായം പറഞ്ഞതിനോട് സംഘടനയ്ക്ക് യോജിപ്പില്ല. അച്ചടക്കം പാലിക്കേണ്ട സേനാംഗങ്ങള്‍ക്ക് പരസ്യമായി അഭിപ്രായം പറയുന്നതില്‍ പരിമിതികള്‍ ഉണ്ട്. ഈ പരിമിതി എസിപി മാനിച്ചില്ല.  സംഭവത്തില്‍  സംഘടനയോട്  കംപ്ലയ്ന്റ്‌സ് അതോറിറ്റി വിശദീകരണം ചോദിച്ചിട്ടില്ലെന്നും ശ്രീജിഷ് തേജസിനോട് പറഞ്ഞു. കംപ്ലയ്ന്റ്‌സ് അതോറിറ്റിയുടെ പ്രവര്‍ത്തനം ഉദ്യോഗസ്ഥര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അസോസിയേഷന്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നുമായിരുന്നു ഉത്തരമേഖലാ ഡിജിപിഉള്‍പ്പെടെയുള്ള ഉന്നത ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ എസിപി അബ്ദുല്‍ റസാഖ് പറഞ്ഞത്. തുടര്‍ന്നാണ് കംപ്ലയ്ന്റ്‌സ് അതോറിറ്റി ചെയര്‍മാന്‍ വിഷയത്തില്‍ ഇടപെട്ടത്.

RELATED STORIES

Share it
Top