ഐഎഎസ് ഓഫീസര്‍ റോഡരികില്‍ കൊല്ലപ്പെട്ടനിലയില്‍ലക്‌നൗ: ഐഎഎസ് ഓഫീസറെ റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് തലസ്ഥനാമായ ലക്‌നൗവില്‍ ഇന്ന് രാവിലെയാണ് സംഭവം. കര്‍ണാടക ഐഎഎസ് ഓഫീസര്‍ അനുരാഗ് തിവാരിയാണ് കൊല്ലപ്പെട്ടത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ഹസ്രത്ഗഞ്ജ് ഏരിയയിലെ മീരാബായ് ഗസ്റ്റ് ഹൗസിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസമായി അദ്ദേഹം ഇവിടെയാണ് താമസിച്ചിരുന്നത്. മൃതദേഹം കണ്ട പ്രദേശവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന സ്ഥലത്തെത്തിയ പോലീസിന് മൃതദേഹത്തില്‍നിന്ന് ലഭിച്ച ഐഡന്റിറ്റി കാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top