ഐഎഎസ് ഉദ്യോഗസ്ഥന്റെ മൃതദേഹം റോഡരികില്‍ലഖ്‌നോ: കര്‍ണാടക കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനെ ഉത്തര്‍പ്രദേശിലെ റോഡരികില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അനുരാഗ് തിവാരി (36)യാണ് ഹസ്രത്ഗഞ്ച് പ്രദേശത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബംഗളൂരു ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പില്‍ കമ്മീഷണറായിരുന്നു തിവാരി. ഉത്തര്‍പ്രദേശ് നിയമസഭയില്‍ നിന്നു കഷ്ടിച്ച് ഒരു കിലോമീറ്റര്‍ ദൂരെയാണ് മൃതദേഹം കാണപ്പെട്ടത്. മീരാഭായ് ഗസ്റ്റ് ഹൗസില്‍ സഹപാഠിയുമൊത്ത് താമസിച്ചുവരികയായിരുന്ന തിവാരിയുടെ ജന്മദിനമായിരുന്നു ബുധനാഴ്ച. മരണകാരണം പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ വ്യക്തമാവൂ എന്ന് പോലിസ് സൂപ്രണ്ട് ദീപക് കുമാര്‍ പറഞ്ഞു. 2007 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് തിവാരി. മൈസൂരിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷനല്‍ അക്കാദമിയില്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്ത ശേഷം കഴിഞ്ഞ രണ്ടു ദിവസമായി ഗസ്റ്റ് ഹൗസില്‍ കഴിയുകയായിരുന്നു അദ്ദേഹം. രാവിലെ നടക്കാനിറങ്ങിയപ്പോള്‍ വാഹനമിടിച്ചതാണോ എന്ന് സംശയമുണ്ട്. വഴിയാത്രക്കാരാണ് മൃതദേഹം വഴിയില്‍ കിടക്കുന്ന വിവരം പോലിസിനെ അറിയിച്ചത്. തിവാരിക്ക് ഹൃദയാഘാതം സംഭവിച്ചിരിക്കാമെന്ന് ലഖ് നോ റേഞ്ച് ഐജി ജെ എന്‍ സിങ് പറഞ്ഞു.

RELATED STORIES

Share it
Top