ഐഇഡി ബോംബ് റേഞ്ച് ഐജി നാദാപുരം സന്ദര്‍ശിച്ചു

നാദാപുരം: കണ്ണൂര്‍ റേഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ ഇന്നലെ നാദാപുരത്തെത്തി മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. കണ്ണൂരില്‍ ഐ ജിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് അദ്ദേഹം നാദാപുരം സന്ദര്‍ശിക്കുന്നത്. ഇന്നലെ രാവിലെ പത്തോടെ നാദാപുരം  പോലീസ് സ്‌റ്റേഷനിലെത്തിയ ഐ ജി നാദാപുരം സബ്ബ് ഡിവിഷനു കീഴിലെ പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്തു.
ഡിവൈഎസ്പി കെ സുനില്‍ കുമാര്‍, കണ്‍ട്രോള്‍ റൂം എഎസ്പി പ്രേംദാസ്,കുറ്റിയാടി,പ്രേരാമ്പ,നാദാപുരം ,കണ്‍ട്രോള്‍ റൂം, സിഐമാര്‍, നാദാപുരം,വളയം, കുറ്റിയാടി,തൊട്ടില്‍പ്പാലം, പെരുവണ്ണാമുഴി, പേരാമ്പ്ര, കൂരാച്ചുണ്ട്  സ്‌റ്റേഷനുകളിലെ എസ്‌ഐമാരും,സിഐമാരും മറ്റ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ആഴ്ച നടന്ന തെരുവംപറമ്പ് സ്‌ഫോടന കേസ് നാദാപുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കണ്ടെടുത്ത ഐഇഡി ബോംബ് എന്നീ കേസ്സുകളള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നാദാപുരം ടൗണിലെ  കേടായ  സിസിടിവി ക്യാമറയുടെ കാബിളുകള്‍ നന്നാക്കാനായി പതിനഞ്ചായിരം രൂപ  അടിയന്തിരമായി അനുവദിക്കുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ടൗണുകളിലെ സുരക്ഷാ ശക്തമാക്കുന്നതിന്റെ ഭാഗമായി കടകളില്‍ ക്യാമറ സ്ഥാപിക്കാനായി വ്യാപാരി വ്യവസായി പ്രതിനിധികളുമായി ചര്‍ച്ച നടത്തി വരികയാണെന്ന് ഡിവൈഎസ്പി കെ സുനില്‍ കുമാര്‍ പറഞ്ഞു.

RELATED STORIES

Share it
Top