ഏഷ്യാ കപ്പ് : സാധ്യതാ ടീമിനെ പ്രഖ്യാപിച്ചുന്യൂഡല്‍ഹി: 2019 എഎഫ്‌സി ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ട് മല്‍സരത്തിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ കോച്ച് കോണ്‍സ്റ്റന്റൈന്‍ പ്രഖ്യാപിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ കിര്‍ഗിസ്താനെതിരായ മല്‍സരത്തിനുള്ള പരിശീലക ക്യാംപിലേക്ക് 35 പേരടങ്ങിയ സംഘത്തെയാണ് പ്രഖ്യാപിച്ചത്. മെയ് 20 മുതല്‍ മുംബൈയിലാണ് ക്യാംപ്്. ആദ്യ മല്‍സരത്തില്‍ മ്യാന്‍മാറിനെ അവരുടെ ഗ്രൗണ്ടില്‍ തോല്‍പിച്ച ഇന്ത്യ, ജൂണ്‍ 13നാണ് കിര്‍ഗിസ്താനെതിരേ ബംഗളൂരുവില്‍ മല്‍സരിക്കുന്നത്.മലയാളികളായ സി കെ വിനീതും അനസ് എടത്തൊടികയും ടീമില്‍ ഉള്‍പ്പെട്ടു. അതേസമയം, മ്യാന്‍മാറിനെതിരേ മല്‍സരിച്ച ടീമിലുണ്ടായിരുന്ന ടി പി റഹ്നേഷിന് സ്ഥാനം നഷ്ടമായി. ഇന്ത്യന്‍ ടീം: ഗോള്‍കീപ്പര്‍: ഗ്രുര്‍പ്രീത് സിങ്, സുബ്രതോ, ദെബിജിത്, അമരീന്ദര്‍, ആല്‍ബിനോ, വിശാല്‍. ഡിഫന്‍ഡര്‍: അനസ്, പ്രിതം, നിഷു, അര്‍ണബ്, ജിങ്കന്‍, ചിംഗ്ലന്‍സെന, ലാല്‍റുവത്തര, കാര്‍ദോസോ, സുഭാഷിശ്, നാരായണ്‍ ദാസ്, ജെറി. മിഡ്ഫീല്‍ഡര്‍: ജാക്കിച്ചന്ദ്, ഉദാന്ത, റാള്‍ട്ടെ, സത്യസെന്‍, ലിങ്‌ദോ, റൗളിംഗ്, ലോബോ, റഫീഖ്, ധനപാല്‍, മിലന്‍, വന്‍മല്‍സാമ, ഹാളിചരണ്‍, ബികാഷ്. ഫോര്‍വേഡ്: ഛേത്രി, വിനീത്, റോബിന്‍ സിങ്, ജെജെ ലാല്‍പെഖ്‌ലു, ലാലിംഫ്യുയ

RELATED STORIES

Share it
Top