ഏഷ്യാ-ആഫ്രിക്ക വളര്‍ച്ചാ ഇടനാഴി സാധ്യമാക്കും : പ്രധാനമന്ത്രിഗാന്ധിനഗര്‍: ഇന്ത്യയും ജപ്പാനും ചേര്‍ന്ന് ഏഷ്യാ-ആഫ്രിക്ക വളര്‍ച്ചാ ഇടനാഴി സാധ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ചൈനയുടെ വണ്‍ റോഡ് വണ്‍ ബെല്‍റ്റ് യൂറോ ഏഷ്യന്‍ വ്യാവസായിക ഇടനാഴി പദ്ധതി പ്രഖ്യാപിച്ചതിനു പിറകേയാണ് ഇന്ത്യ ജപ്പാന്‍ പിന്തുണയോടെ ഏഷ്യ-ആഫ്രിക്ക ഇടനാഴി സംബന്ധിച്ച് മോദിയുടെ പ്രഖ്യാപനം.ആഫ്രിക്കന്‍ വികസന ബാങ്ക് പൊതുസംഘത്തിന്റെ 52ാമത് വര്‍ഷാവര്‍ഷ പൊതുയോഗത്തില്‍ വച്ചാണ് മോദി ഇക്കാര്യം അറിയിച്ചത്. ആദ്യമായാണ് ബാങ്കിന്റെ യോഗം ഇന്ത്യയില്‍ വച്ച് ചേരുന്നത്. യോഗത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്ന തരത്തിലുള്ള സഹകരണവും പങ്കാളിത്തവും ഇന്ത്യയും ആഫ്രിക്കയും തമ്മില്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇക്കഴിഞ്ഞ ജപ്പാന്‍ യാത്രയില്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍ഡോയുമായുള്ള കൂടിക്കാഴ്ചയിലാണ് ഏഷ്യാ-ആഫ്രിക്ക വളര്‍ച്ചാ ഇടനാഴിയെ പറ്റി ധാരണയായത്. ഇന്ത്യയുടേയും ജപ്പാന്റേയും ഗവേഷണ സ്ഥാപനങ്ങള്‍ ആഫ്രിക്കന്‍ ഉന്നതരുമായി കൂടിയാലോചിച്ച് വിഷയത്തിന്റെ വീക്ഷണ രേഖകള്‍ സമര്‍പ്പിക്കും. പിന്നീട് ഈ രേഖകള്‍ നിര്‍വാഹക യോഗത്തില്‍ സമര്‍പ്പിക്കും. ഇന്ത്യയുടെ വിദേശ സാമ്പത്തിക നയങ്ങളില്‍ ആഫ്രിക്കയ്ക്ക് ഉന്നത പ്രാധാന്യം നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

RELATED STORIES

Share it
Top