ഏഷ്യാകപ്പ് ക്രിക്കറ്റ് പോരാട്ടം കടുക്കും; ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പില്‍


യുഎഇ: 14ാമത് ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പോരാട്ടം കടുക്കും. ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന്റെ മല്‍സര ക്രമം പുറത്തുവരുമ്പോള്‍ ചിര വൈരികളായ ഇന്ത്യയും - പാകിസ്താനും ഒരു ഗ്രൂപ്പില്‍ വരുന്നുവെന്നതാണ് ആരാധകരില്‍ ആവേശമുയര്‍ത്തുന്നത്. ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ നാണം കെട്ട തോല്‍വി സമ്മാനിച്ച പാക് പടയോട് പകരം വീട്ടാന്‍ കോഹ്‌ലിക്കൂട്ടത്തിന് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ അവസരം ലഭിക്കും. സ്പതംബര്‍ 21ാം തീയതിയാണ് ഇന്ത്യ - പാക് മല്‍സരം.
ഗ്രൂപ്പ് എയില്‍ ഇന്ത്യയും പാകിസ്താനും യോഗ്യതാ റൗണ്ട് ജയിച്ചെത്തുന്ന ടീമും അണിനിരക്കുമ്പോള്‍ ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ബിയില്‍ ഏറ്റുമുട്ടുക.
നേരത്തെ ഇന്ത്യയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ടൂര്‍ണമെന്റ് ഇന്ത്യയും പാകിസ്താനുംതമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം യുഎഇയിലേക്ക് മാറ്റുകയായിരുന്നു.

RELATED STORIES

Share it
Top