ഏഴ് വിവാഹം കഴിച്ച തട്ടിപ്പുവീരന്‍ അറസ്റ്റില്‍കാസര്‍കോട്: ഏഴ് വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ വിരുതനെ പോലിസ് പിടികൂടി. കര്‍ണാടക വിടഌബോളന്തൂരിലെ അബ്ദുല്‍ ഖാദറി(48)നെയാണ് കഴിഞ്ഞ ദിവസം സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടിയത്. കാഞ്ഞങ്ങാട് കല്ലുരാവി സ്വദേശിനിയുടെ പരാതിയിലാണ് ഏഴാമത്തെ ഭാര്യയ്‌ക്കൊപ്പം കാസര്‍കോട്ടെത്തിയപ്പോള്‍ പിടിയിലായത്. മംഗളൂരു, ബിസി റോഡ്, കല്ലടുക്ക, ഉജിയടുക്ക, വിട്ടഌ കാഞ്ഞങ്ങാട് കല്ലുരാവി, പൊയ്യത്തുബയല്‍, ബായിക്കട്ട, ആദൂര്‍ എന്നിവിടങ്ങളില്‍ നിന്ന് വിവാഹം കഴിച്ചതായി പോലിസ് പറഞ്ഞു. വിവാഹം കഴിച്ച് കുറച്ച് നാള്‍ കഴിഞ്ഞ് ശേഷം സ്വര്‍ണവും പണവും വാങ്ങി മുങ്ങുകയാണ് ഇയാളുടെ രീതിയെന്നും പോലിസ് പറഞ്ഞു. കല്ലൂരാവി സ്വദേശിനിയെ വിവാഹം കഴിച്ച ശേഷം പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും വാങ്ങി കടന്നുകളയുകയായിരുന്നു. യുവതി ഹൊസ്ദുര്‍ഗ് പോലിസില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

RELATED STORIES

Share it
Top