ഏഴ് മാസം ഗര്‍ഭിണിയോട് ബസ് ജീവനക്കാരുടെ ക്രൂരത: വീഴുന്നത് കണ്ടിട്ടും നിര്‍ത്താതെ പോയി

കോഴിക്കോട്: ഏഴ് മാസം ഗര്‍ഭിണിയായ യുവതി ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ വീണത് കണ്ടിട്ടും ബസ് നിര്‍ത്താതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത. വടകര ഇരിങ്ങലിലാണ് സംഭവം. കോഴിക്കോട് നിന്ന് ഇരിങ്ങലിലേക്ക് പോവുകയായിരുന്ന ഇരിങ്ങല്‍ സ്വദേശി ദിവ്യയ്ക്കാണ് പരിക്കേറ്റത്.


ഇവര്‍ സ്‌റ്റോപ്പില്‍ ഇറങ്ങുന്നതിന് മുന്‍പ് ബസ് മുന്നോട്ട് എടുത്തതാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എന്നാല്‍ വീഴുന്നത് കണ്ടിട്ടും സ്വകാര്യ ബസ് നിര്‍ത്താതെ പോവുകയായിരുന്നു. സംഭവത്തില്‍ ഇന്ന് പരാതി നല്‍കുമെന്ന് ദിവ്യയുടെ ബന്ധുക്കള്‍ അറിയിച്ചു.

RELATED STORIES

Share it
Top