ഏഴു വയസ്സുകാരിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചു
kasim kzm2018-07-25T09:23:09+05:30
കരുനാഗപ്പള്ളി: രണ്ടാനമ്മ ഏഴു വയസ്സുകാരിയെ ചട്ടുകം പഴുപ്പിച്ചു തുടയും ഗുഹ്യഭാഗങ്ങളും പൊള്ളല്‍ ഏല്‍പ്പിച്ചതായി പരാതി. പതാരം കിടങ്ങയം ചെപ്പള്ളില്‍ തെക്കതില്‍ അനീഷിന്റെ മകള്‍ ആദിത്യ (ഏഴ്)യോടാണു രണ്ടാനമ്മ ആര്യയുടെ കൊടും ക്രൂരത.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടാനമ്മ ആര്യ (21)യെ പോലിസ് അറസ്റ്റ് ചെയ്തു. തഴവ ഗവ. എല്‍പിഎസിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആദിത്യ. ഒരാഴ്ചയായി കുട്ടി സ്കൂളില്‍ എത്തിയിരുന്നില്ല. അധ്യാപകര്‍ വീട്ടിലേക്കു വിളിച്ച് വിവരം തിരക്കിയപ്പോള്‍ പനിയാെണന്നാണ് മറുപടി നല്‍കിയിരുന്നത്. ഇന്നലെ കുട്ടി സ്കൂളില്‍ എത്തി. ക്ലാസ് തുടങ്ങിക്കഴിഞ്ഞപ്പോള്‍ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നതായി കണ്ട ക്ലാസ് ടീച്ചര്‍ വിവരം തിരക്കിയപ്പോള്‍ കുട്ടി രണ്ടാനമ്മയുടെ ക്രൂരതയെക്കുറിച്ച് പറഞ്ഞു. രാത്രി ഉറങ്ങുമ്പോള്‍ കിടന്ന് മൂത്രമൊഴിക്കുന്നതു കൊണ്ട് ചട്ടുകം കാച്ചി പൊള്ളലേല്പിച്ചത് എന്ന് കുട്ടി പറഞ്ഞു.
തുടര്‍ന്ന് പ്രധാനാധ്യാപിക ശോഭനകുമാരി പോലിസിനെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരം അറിയിച്ചു. സംഭവം പുറത്തായതോടെ സ്കൂള്‍ പരിസരത്തു നാട്ടുകാര്‍ തടിച്ചുകൂടി. ഇതിനിടെ പിതാവ് അനീഷിനെ സ്കുളിലേക്ക് വിളിച്ചുവരുത്തി. അനീഷിനെ ചിലര്‍ കൈകാര്യം ചെയ്യുകയും ബൈക്ക് തല്ലിത്തകര്‍ക്കുകയും ചെയ്തു. സ്കൂളില്‍ എത്തിയ പോലിസ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തു. അരയ്ക്ക് താഴ്ഭാഗം പൊള്ളലേറ്റ കുട്ടിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്യയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.