ഏഴു മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ കുടുംബത്തിലെ നാലുപേര്‍ വിഷം കഴിച്ച നിലയില്‍

ആലത്തൂര്‍: ഏഴു മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ കുടുംബത്തിലെ നാലുപേരെ വിഷം കഴിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുനിശ്ശേരി കൂട്ടാല ആലയംകുളമ്പ് കൃഷ്ണമൂര്‍ത്തിയുടെ മകന്‍ ഗിരീഷ് (26), ഭാര്യ വയനാട് മീനങ്ങാടി സ്വദേശിയായ സന്ധ്യ (19), മകന്‍ ശ്രീഹരി (ഏഴു മാസം), സന്ധ്യയുടെ സഹോദരി സൂര്യ (18) എന്നിവരെയാണ് എലിവിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നാലു വര്‍ഷംമുമ്പ് ഗിരീഷ് നാടുവിട്ടുപോയി വയനാടെത്തി വിവാഹം കഴിച്ചു കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം സുഹൃത്തിന്റെ ബൈക്കില്‍ നാലുപേരും കൂടി കുനിശ്ശേരി വീട്ടിലെത്തി. ബൈക്ക് മോഷണത്തിന് വയനാട് കേളിച്ചിറ സ്റ്റേഷനില്‍ ഗിരീഷിനെതിരേ പരാതിയുണ്ടെന്ന് പോലിസ് പറഞ്ഞു. നാലുപേരെയും ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയൊഴികെ ബാക്കി മൂന്നുപേരും അപകടനില തരണം ചെയ്തു. കുട്ടി ഐസിയുവിലാണ്.

RELATED STORIES

Share it
Top