ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

രാജാക്കാട്: ഏഴുവയസ്സുള്ള പെണ്‍കുട്ടിയെ ഒരുവര്‍ഷത്തോളം പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. മുല്ലക്കാനം മരിയാ ഭവനില്‍ അനീഷിനെയാണ് (29) രാജാക്കാട് പോലിസ് പിടികൂടിയത്. പ്രദേശവാസികള്‍ക്ക് ഏറെ സ്വീകാര്യനായ ഇയാള്‍ കഴിഞ്ഞ ഒരു വര്‍ഷമായി കുട്ടിയുടെ വീട്ടില്‍വച്ചും സ്വന്തം വീട്ടില്‍ വിളിച്ചുവരുത്തിയും ശാരീരികമായി ചൂഷണം ചെയ്യുകയായിരുന്നു. പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ ഭയം മൂലം കുട്ടി ഈ വിവരം മറ്റാരോടും പറഞ്ഞില്ല. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ടുവന്ന കുട്ടിയെ പ്രതിയുടെ വീട്ടില്‍ അസ്വാഭാവിക സാഹചര്യത്തില്‍ അയല്‍വാസിയായ സ്ത്രീ കണ്ടിരുന്നു. തുടര്‍ന്ന് കുട്ടിയെ ചോദ്യം ചെയ്യുകയും ബന്ധുക്കളെ വിവരമറിയിക്കുകയുമായിരുന്നു. ബന്ധുക്കള്‍ വിശദമായി തിരക്കിയപ്പോഴാണ് ഒരു വര്‍ഷമായി അനീഷ് പീഡിപ്പിക്കാറുണ്ടെന്ന് കുട്ടി പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ രാജാക്കാട് പോലിസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ പി ഡി അനൂപ്‌മോന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. ഒരു വര്‍ഷമായി കുട്ടിയെ പീഡിപ്പിച്ചിരുന്നതായി ഇയാള്‍ പോലിസില്‍ മൊഴി നല്‍കി. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top