ഏഴാം വട്ടവും ഇറ്റലിയില്‍ യുവന്റസ് ഭരണം


റോം: ഇറ്റാലിയന്‍ ലീഗില്‍ തുടര്‍ച്ചയായ ഏഴാം തവണയും യുവന്റസിന് കിരീടം. നിര്‍ണായക മല്‍സരത്തില്‍ റോമയ്‌ക്കെതിരേ ഗോള്‍രഹിത സമനില നേടിയതോടെയാണ് യുവന്റസ് ഇറ്റാലിയന്‍ ലീഗില്‍ കിരീടം ചൂടിയത്. 37 മല്‍സരങ്ങളില്‍ നിന്ന് 92 പോയിന്റാണ് യുവന്റസിനുള്ളത്. 88 പോയിന്റോടെ രണ്ടാം സ്ഥാനക്കാരായ നാപ്പോളിക്ക്  അവസാന മല്‍സരം ജയിച്ചാലും യുവന്റസിനെ മറികടക്കാനാവില്ല.
യുവന്റസിന്റെ 34ാം ലീഗ് കിരീടമാണിത്. യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളില്‍ ഏറ്റവും കൂടുതല്‍ ലീഗ് കിരീടം ഉയര്‍ത്തിയ ക്ലബും യുവന്റസാണ്. തുടര്‍ച്ചയായ ഏഴാം തവണയും കിരീടം ഉയര്‍ത്തിയതോടെ ഇറ്റാലിയന്‍ ലീഗില്‍ എതിരാളികളില്ലാത്ത വമ്പന്‍മാരായി യുവന്റസ് മാറിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച മിലാനെ തോല്‍പ്പിച്ച് കോപ ഇറ്റാലിയയും സ്വന്തമാക്കിയ യുവന്റസ് തുടര്‍ച്ചയായ നാലു സീസണിലും ഡബിള്‍ കിരീടങ്ങളും സ്വന്തമാക്കി.

RELATED STORIES

Share it
Top